കോട്ടയം : വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്‌ന്നു. പട്ടിമറ്റം പാറയ്ക്കൽ തങ്കപ്പന്‍റെ വീടിന് മുൻവശത്തെ കിണറാണ് ഇടിഞ്ഞ് വീണത്. രാവിലെ ഒമ്പതേമുക്കാലോടെയാണ് വലിയ ശബ്‌ദത്തോടെ കിണർ ഇടിഞ്ഞ് താഴ്‌ന്നത്. കിണറിനുള്ളിൽ നിന്ന് ശബ്‌ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നോക്കിയിരുന്നു.
കിണറിന് സമീപത്ത് നിന്നും തങ്കപ്പൻ മാറിയ ഉടനാണ് നിറഞ്ഞ കിണർ സംരക്ഷണ ഭിത്തിയുൾപ്പെടെ ഇടിഞ്ഞ് താഴ്‌ന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴയായിരുന്നു. വീടിന് സമീപത്തെ പറമ്പിന്‍റെ മുകൾ ഭാഗത്ത് നിന്നും മറ്റും ശക്തമായ മഴ വെള്ളപാച്ചുണ്ടായതിനെ തുടര്‍ന്ന് കിണറിൽ ഇറക്കിയിരിക്കുന്ന റിങ് താഴേക്ക് താന്നതാണ് കിണർ ഇടിയാൻ കാരണം.
സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം കിണറിലെ മണ്ണ് ഇടിയുന്നതു മൂലം കിണറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടും അപകട സ്ഥിതിയിലാണന്നും സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറുവാനും ആവിശ്യപ്പെട്ടു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക