കോവളം: ആഴാകുളം തൊഴിച്ചലിനടുത്ത് വാടവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി.
തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളായ മാർട്ടിനും സൂസനെയും കാണാൻ എത്തിയ ഗോർജ് കാളിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്.
ജർമൻ ദമ്പതികൾ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്. ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഇവിടെ എത്തിയത്. സുഹ്യത്ത് വരുന്നുണ്ടെന്ന കാര്യം വീട്ടുടമയെ ദമ്പതികൾ ഫോണിൽ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് വെളളിയാഴ്ച വൈകിട്ടായിട്ടും ആളെ പുറത്തു കണ്ടിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഹാളിലെ കിടക്കയിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക