Sunday, 4 August 2024

ഇരയുടെ ഒത്തുതീർപ്പ് സത്യവാങ്മൂലം പരിഗണിച്ച് ബലാത്സംഗക്കേസുകൾ റദ്ദാക്കാനാകില്ല: ഹൈക്കോടതി

SHARE


എറണാകുളം: ബലാത്സംഗം പോലെ ഗുരുതര കുറ്റകൃത്യങ്ങൾ അടങ്ങിയ കേസുകൾ ഇര നൽകിയ ഒത്തുതീർപ്പ് സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രതിയുമായുള്ള ഇരയുടെ ബന്ധത്തിന്‍റെ രീതി വിചാരണ വേളയിൽ തീരുമാനിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റേതാണ് ഉത്തരവ്.
ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണോ അല്ലയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിചാരണ സമയത്ത് തീരുമാനിക്കപ്പെടേണ്ടതാണ്. തനിക്കെതിരായ ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പരാതി ഒത്തുതീർപ്പായെന്ന ഇരയുടെ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, പരാതിക്കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും നഗ്ന ചിത്രം പകർത്തുകയും ചെയ്തെന്നായിരുന്നു കേസ്. അതേസമയം ഇരയുടെ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. തുടർന്ന് ഗുരുതരമായ കുറ്റകൃത്യമായതിനാൽ ഇരയുടെ ഒത്തുതീർപ്പ് സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user