Saturday, 10 August 2024

പാമ്പാടിയിലെ ബ്ലേഡ് മാഫിയ ആക്രമണ കേസ് എഫ് ഐ ആർ നിർത്തലാക്കി കേസ് ഹൈക്കോടതി റദ്ദു ചെയ്തു

SHARE


കോട്ടയം:- പണം പലിശയ്ക്ക് നൽകി പലിശ നൽകാത്തതിന്റെ പേരിൽ ഗ്രഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു എന്ന് പോലീസ് എഫ് ഐ ആർ ഇട്ട കേസ് ഹൈ കോടതി റദ്ദു ചെയ്തു.
പ്രതികൾക്കുവേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനി ഹാജരായി.ഏറെ കോളിളക്കം സൃഷ്‌ടിച്ച ഈ കേസിൽ ഒരു നിയമ നടപടികളുമായി മുന്നോട്ട് പോകണ്ട എന്നും ഈ കേസ് ഒരു പബ്ലിക്കിനെ ബാധിക്കുന്ന കേസ് അല്ല എന്നും അന്വേഷണ സമയത്ത് പോലീസ് പിടിച്ചെടുത്ത രേഖകൾ തിരികെ നല്കാനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് നിലനിൽക്കില്ല എന്നും കേസ് പൂർണമായും നിർത്തി വായിക്കാനും യാതൊരു നിയമനടപടികളും പ്രതികൾക്കു നേരെ എടുക്കരുത് എന്നും ഉത്തരവായി .
ഇരുകൂട്ടരും ചേർന്നുള്ള സാമ്പത്തിക ഇടപാട് ഒരു ബിസിനസിന്റെ ഭാഗമാണെന്നും അത് ഒരു ബ്ലേഡ് മാഫിയ കേസ് ആക്കി മാറിയെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രതികൾക്ക് വാഹന വില്പനയും വാടകയ്ക്ക് കൊടുക്കുന്ന ബിസിനസുമാണ് എന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം വീട്ടിൽ നിന്ന് പിടിച്ചെടുത്തു അതുവച്ച് മണീറ്റിങ് ആക്ട്ന് എതിരാണെന്നും വരുത്തി തീർക്കാനും ആണ് പലരും ശ്രമിച്ചത് എന്നും യാതൊരു ബന്ധമില്ലാത്ത വ്യക്തികളെ ഈ കേസിൽ പ്രതികൾ ആക്കി എന്നും അതുകൊണ്ടാണ് ഒമ്പതാം പ്രതിയെ അറസ്റ്റ് ചെയ്തു അന്നുതന്നെ കോടതി ജാമ്യത്തിൽ വിട്ടതെന്നും ഹൈക്കോടതിയെ ധരിപ്പിച്ചു.
വാദം കേട്ട ഹൈക്കോടതി കേസ് പൂർണമായും നിർത്തലാക്കുകയും ഈ കേസിലെ എഫ് ഐ ആർ ക്വാഷ് ചെയ്യുകയും ചെയ്തു.പ്രതികൾക്കുവേണ്ടി ഹാജരായത് പ്രമുഖ ക്രിമിൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനിയാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user