Friday, 9 August 2024

രാമക്കൽമേട്ടിലേക്കുള്ള പ്രവേശനം തടഞ്ഞ് തമിഴ്‌നാട്; അനധികൃതമായി പ്രവേശിച്ചാൽ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

SHARE


ഇടുക്കി: ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള പ്രവേശനം തമിഴ്‌നാട് നിരോധിച്ചു. കേരള തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന മലമുകളിലേക്കുള്ള പ്രവേശനമാണ് തടഞ്ഞിരിക്കുന്നത്. അനധികൃതമായി പ്രവേശിച്ചാൽ പിഴയും തടവ് ശിക്ഷയും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ബോർഡും സ്ഥാപിച്ചു.
തമിഴ്‌നാടൻ കാർഷിക ഗ്രാമങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന രാമക്കല്ല് ആണ് മേഖലയിലെ പ്രധാന ആകർഷണം. തമിഴ്‌നാട് വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്തേക്ക് കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാനാവൂ. ഈ പ്രവേശന പാതയാണ്, വനം വകുപ്പ് അടച്ചത്.
മേഖലയിൽ കേരളത്തിന്‍റെ അധീനതയിലുള്ള മൊട്ടക്കുന്നുകളിൽ നിന്ന് തമിഴ്‌നാടിന്‍റെ വിദൂര കാഴ്‌ചകളും രാമക്കൽമേടും ആസ്വദിക്കാനാവുമെങ്കിലും രാമക്കൽമേട്ടിലെ ഉദയാസ്‌തമയ കാഴ്‌ചകൾ ആസ്വദിക്കാൻ നിരവധി സഞ്ചരികളാണ് എത്തിയിരുന്നത്. പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യം, സഞ്ചരികൾ വനമേഖലയിൽ ഉപേക്ഷിക്കുന്നതായി ചൂണ്ടികാട്ടിയാണ് തമിഴ്‌നാട് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രവേശനം അനുവദിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപെട്ട്, പ്രദേശവാസികൾ രംഗത്ത് എത്തിയിട്ടുണ്ട്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user