പത്തനംതിട്ട : ആറന്മുള വള്ളസദ്യക്കെത്തിയ ആൾ പള്ളിയോടത്തില്‍ നിന്നും പമ്പയാറ്റില്‍ വീണ് മരിച്ചു. കുറിയന്നൂർ സ്വദേശി തോട്ടത്തു മഠത്തിൽ വീട്ടിൽ ജോസഫ് തോമസാണ് (55) മരിച്ചത്. ഇന്ന് (ഓഗസ്റ്റ് 26) രാവിലെയായിരുന്നു സംഭവം.
ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായാണ് ജോസഫ് കുറിയന്നൂർ പള്ളിയോടത്തില്‍ എത്തിയത്. ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പമ്പയാറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവം അറിഞ്ഞയുടൻ ഫയർ ഫോഴ്‌സ് സ്‌കൂബ സംഘം സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുറിയന്നൂർ എം ടി ഹൈസ്‌കൂൾ അധ്യാപകനായിരുന്നു ഇദ്ദേഹം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക