കോട്ടയം : രണ്ടിടങ്ങളിലായി നടത്തിയ മോഷണ കേസിലെ നാൽവർ സംഘത്തെ പോലീസ് പിടികൂടി. പുതുപ്പള്ളി പൊങ്ങൻപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ദീപു എം പ്രദീപ് (20), മുട്ടമ്പലം കൈതത്തറ വീട്ടിൽ (ഇറഞ്ഞാൽ ഭാഗത്ത് വാടകയ്ക്ക് താമസം) അനൂപ് എ.കെ (21), മുട്ടമ്പലം കാക്കനാട്ട് പുതുപ്പറമ്പിൽ വീട്ടിൽ (പനച്ചിക്കാട് നാൽക്കവല ഭാഗത്ത് വാടകയ്ക്ക് താമസം റിജോ റെജി (19), തിരുവഞ്ചൂർ ചമയംകര ഭാഗത്ത് കനകത്തിൽ വീട്ടിൽ ജോയൽ എന്ന് വിളിക്കുന്ന സി.റ്റി. ഉമ്മൻ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഇറഞ്ഞാൽ ജംഗ്ഷന് സമീപത്തുള്ള വീടിന്റെ ജനലിനുള്ളിലൂടെ കൈയ്യിട്ട് ബാഗ് മോഷ്ടിച്ചശേഷം ഇതിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് ബാഗ് മുറ്റത്ത് ഉപേക്ഷിച്ച് കടന്നു കളയുകയും, തുടർന്ന് വഴിയിൽ എത്തിയ ഇവർ സമീപത്തുള്ള മാടക്കടയുടെ പലക അകത്തിമാറ്റി കടയ്ക്കുള്ളിൽ കടന്ന് ഇവിടെ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.
ദീപു എം പ്രദീപിന് കോട്ടയം ഈസ്റ്റ്, മണർകാട്, പാമ്പാടി, വാകത്താനം, ഉദയംപേരൂർ,ചങ്ങനാശ്ശേരി, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലും, അനൂപിന് കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ, പാമ്പാടി, കുമരകം, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു. ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ സി.എസ്, ബേബി ടി.എം, മനോജ് കുമാർ ബി, എ.എസ്.ഐ ഇന്ദുലേഖ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്, അജീഷ്, അജിത്ത് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക