കണ്ണൂര്‍: നിപ രോഗലരക്ഷണങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരുടെയും പരിശോധനഫലം നെഗറ്റീവ്. കോഴിക്കോട്ടെ ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് ഇരുവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്. മാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേരെയാണ് സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ല ആശുപത്രിയിലും ഇവര്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് തുടർചികിത്സക്കായി മാറ്റുകയായിരുന്നു. ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക