Tuesday, 6 August 2024

അപകടത്തെ തുടർന്നുണ്ടായ തർക്കം ; ബൈക്ക് യാത്രികൻെ ഇടിച്ച് ബോണറ്റിൽ ഇട്ട് യാത്ര ചെയ്‌ത കാർ യാത്രികർ അറസ്റ്റിൽ

SHARE


കോഴിക്കോട് : ബൈക്ക് യാത്രികനെ ഇടിച്ച് ബോണറ്റിന് മുകളിലിട്ട് യാത്ര ചെയ്‌ത കാർയാത്രക്കാർ അറസ്‌റ്റിൽ. ഈങ്ങാപ്പുഴ സ്വദേശികളായ ഷാമില്‍, ജംഷീര്‍ എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തത്. 

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ബൈക്കില്‍ കാര്‍ ഉരസിയത് ചോദ്യം ചെയ്‌ത ചോണാട് സ്വദേശി ഇബ്‌നു ഫിന്‍ഷാദിനെ കാറുകൊണ്ട് ഇടിച്ചിടുകയും കാറിന്‍റെ ബോണറ്റിന് മുകളില്‍ വീണ യുവാവുമായി ഏറെ ദൂരം മുന്നോട്ടു നീങ്ങുകയും ചെയ്‌ത സംഭവത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.

മുക്കം അഭിലാഷ് ജംഗ്ഷനില്‍ വെച്ച് കാര്‍ യൂ ടേണ്‍ എടുക്കുന്നതിനിടെ ഇബ്‌നു ഫിന്‍ഷാദിന്‍റെ സ്‌കൂട്ടറില്‍ കാർ ഇടിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്‌തു. തര്‍ക്കത്തിനിടയില്‍ കാറിലുണ്ടായിരുന്ന ജംഷീര്‍ തന്നെ മര്‍ദിക്കുകയും ഷാമില്‍ കാര്‍ മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയുമായിരുന്നുവെന്ന് ഇബ്‌നു ഫിന്‍ഷാദ് പൊലീസിന് പരാതി നല്‍കി.

കാറിന്‍റെ ബോണറ്റിന് മുകളില്‍ വീണുപോയ ഇബ്‌നു ഫിന്‍ഷാദുമായി മീറ്ററുകളോളം കാര്‍ ഓടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇബ്‌നു ഫിന്‍ഷാദ് കാറില്‍ നിന്ന് വീണയുടന്‍ സംഘം ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user