Sunday, 25 August 2024

നടിയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്ത് പുറത്തേക്ക്; അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

SHARE


തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ രഞ്ജിത്ത്. രാജിവയ്ക്കുന്നതായി അദ്ദേഹം സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചു. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു തൊട്ടു പിന്നാലെയാണ് രഞ്ജിത്തിന്‍റെയും രാജി.
സിനിമയില്‍ റോള്‍ വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തിയ ശേഷം തന്നോട് ഹോട്ടലില്‍ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ രാജിക്കായി വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
ഔദ്യോഗിക വാഹനത്തിൽ നിന്നും ചെയർമാൻ ബോർഡ്‌ നീക്കം ചെയ്‌ത ശേഷമായിരുന്നു രഞ്ജിത് ഇന്നലെ വയനാട്ടിലെ റിസോർട്ടിൽ നിന്നും കോഴിക്കോടുള്ള വസതിയിലെത്തിയത്. ഇടതുമുന്നണിയിൽ സിപിഐയും ഇന്നലെ രഞ്ജിത്തിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. ഡിസംബറിൽ ചലച്ചിത്ര മേള ആരംഭിക്കാനിരിക്കെയാണ് രഞ്ജിത്തിന്‍റെ രാജി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user