കോഴിക്കോട് : കൂടത്തായിക്ക് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് പനമരം സ്വദേശി ചെമ്പൻചേരി ഇർഷാദി(24)ന് ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടത്തായിക്ക് സമീപം വയലോരത്ത് വച്ചാണ് അപകടം ഉണ്ടായത്. ഓമശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്‍റെ മുൻവശം പൂർണമായും തകർന്നു.
ഗുരുതരമായി പരിക്കേറ്റ ഇർഷാദിനെ അഗ്നിശമന സേന എത്തിയാണ് വാഹനത്തിൽ നിന്നും പുറത്തെടുത്തത്. സ്റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക