Sunday, 11 August 2024

തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിതായി സംശയം; അമ്മയുടെ ആൺ സുഹൃത്ത് കസ്‌റ്റഡിയില്‍

SHARE


ആലപ്പുഴ: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിതായി സംശയം. ആലപ്പുഴ തകഴി കുന്നമ്മയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെയും മറ്റൊരു സുഹൃത്തിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. തോമസ് ജോസഫ്, അശോക് ജോസഫ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്.
പൂച്ചക്കൽ സ്വദേശിനിയായ യുവതി ഓഗസ്‌റ്റ് 7ന് പ്രസവിച്ച പെൺകുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്. കുഞ്ഞിന്‍റെ മൃതദേഹം രണ്ട് യുവാക്കളും ചേർന്ന് മറവു ചെയ്യുകയായിരുന്നു. ഇരുവരും തകഴി സ്വദേശികളാണ്. പ്രതികളെ ചോദ്യം ചെയ്‌ത ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്തും.
പ്രസവിച്ച ശേഷം യുവതി കുഞ്ഞിനെ യുവാവിന്‍റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രസവശേഷം രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഡോക്‌ടറിന്‍റെ ചോദ്യങ്ങൾക്ക്
യുവതിക്ക് കൃത്യമായ മറുപടി നൽകാനായില്ല. സംശയം തോന്നിയ ഡോക്‌ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ യുവാവിന്‍റെ കൈവശം അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചതാണെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user