Sunday, 25 August 2024

ലിസ്‌റ്റിൽ സിദ്ദിഖ് മാത്രമല്ല; പ്രമുഖരുടെ പേരുള്ള രേവതി സമ്പത്തിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറൽ

SHARE


എറണാകുളം: നടൻ സിദ്ദിഖിനെതിരെ രേവതി സമ്പത്ത് ഉന്നയിച്ച ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചത്. വ്യാജമെന്ന് കരുതിയ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും ചര്‍ച്ചയ്‌ക്കെന്ന പേരില്‍ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും രേവതി ആരോപിച്ചു. 

പ്രശ്‌നം ഒതുക്കി തീർക്കാൻ ഭീഷണിയുടെ സ്വരവും സിദ്ദീഖിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്ന് രേവതി സമ്പത്ത് തുറന്ന് പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അല്ല തന്‍റെ ഈ വെളിപ്പെടുത്തലെന്നും തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സിദ്ദിഖ് അടക്കമുള്ള നിരവധി പേരെ കുറിച്ച് 2019 മുതൽ തുറന്നു പറയുന്നുണ്ടെന്നും രേവതി വ്യക്തമാക്കുന്നു.

 അത്തരത്തിൽ 2021 ജൂലൈ 15-ന് രേവതി സമ്പത്ത് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയ പേരുകളാണ് വീണ്ടും ചർച്ചയാകുന്നത്.

ലിസ്‌റ്റിൽ സംവിധായകൻ രാജേഷ് ടച്ച്‌ റിവർ, നടൻ ഷിജു, ഫോട്ടോഗ്രാഫർ ആഷിക് മാഹി, കേരള ഫാഷൻ ലീഗ് ഫൗണ്ടർ അഫിൽ ദേവ്, അജയ് പ്രഭാകർ (ഡോക്‌ടർ), എംഎസ് പാദുഷ് , സൗരഫ് കൃഷ്‌ണൻ, നന്ദു അശോകൻ, ഷോർട്ട് ഫിലിം ഡയറക്‌ടർ ആയ മാക്‌സ് വെൽ ജോസ്, കാസ്‌റ്റ് മീ പെർഫെക്‌ട് എന്ന കാസ്‌റ്റിങ് ഏജൻസി ഡയറക്‌ടർ രാകേന്ദ് പൈ, ബാങ്ക് ഏജന്‍റായ സരുൺ ലിയോ. പൊലീസ് ഉദ്യോഗസ്ഥൻ ബിനു തുടങ്ങിയവർ ലൈംഗികപരമായും മാനസികപരമായും വൈകാരികപരമായും സൈബർ ആക്രമണങ്ങളിലൂടെയും തന്നെ പീഡിപ്പിച്ചവരാണ്. 

ലിസ്‌റ്റ് ഇതുകൊണ്ട് അവസാനിക്കുന്നില്ല ഇനിയും നീളുമെന്നും പോസ്‌റ്റിന്‍റെ അവസാന ഭാഗത്ത് രേവതി സമ്പത്ത് കുറിച്ചിട്ടുണ്ട്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user