ഇടുക്കി: മഴക്കെടുതികള്‍ക്കൊപ്പം വന്യമൃഗശല്യം കൂടിയതോടെ ആളുകള്‍ വലയുന്നു. അടിമാലിയിലെ പല മേഖലകളിലും വന്യമൃഗശല്യം തുടരുകയാണ്. പലയിടങ്ങളിലും കാട്ടാനയായിരുന്നു ആശങ്ക ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോൾ ജനവാസ മേഖലയില്‍ കാട്ടുപോത്തുമിറങ്ങി.
വാളറ കാഞ്ഞിരവേലിക്ക് സമീപം ശാന്തുക്കാട് ക്ഷേത്രത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. കൃഷിയിടത്തിലൂടെ ചുറ്റിത്തിരിഞ്ഞ കാട്ടുപോത്ത് പിന്നീട് ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങി.
കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ റോഡിലിറങ്ങിയ കാട്ടാന ഗതാഗത തടസം തീര്‍ക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 17) രാത്രിയിലായിരുന്നു സംഭവം. ഏതാനും സമയം ദേശീയപാതയില്‍ നിലയുറപ്പിച്ച കാട്ടാന പിന്നീട് പിന്‍വാങ്ങുകയായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക