കാസർകോട്: ഇ-സിഗരറ്റുകളുമായി രണ്ട് പേർ പിടിയിൽ. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ഷരീഫ്, മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. 3000 ഇ-സിഗരറ്റുകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു.
ഇന്ന് (ഓഗസ്റ്റ് 29) രാവിലെയാണ് സംഭവം. ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് അറസ്റ്റ്. കാറിൽ കടത്തുകയായിരുന്ന ഇ-സിഗരറ്റുകളാണ് ടൗൺ പൊലീസ് പിടികൂടിയത്.
പട്രോളിങ്ങിനിടെ റോഡരികില്‍ സംശയാസ്പദമായ നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ കാറിന്റെ ടയര്‍ മാറ്റുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് വാഹനത്തിനകത്ത് പരിശോധന നടത്തി. ഇതോടെയാണ് സിഗരറ്റുകള്‍ കണ്ടെത്തിയത്.
മലപ്പുറത്ത് നിന്നാണ് ഇ-സിഗരറ്റുകള്‍ കൊണ്ടുവന്നതെന്നാണ് ഇരുവരും പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വസ്ത്ര വ്യാപാരത്തിന്റെ മറവിൽ ഇ-സിഗരറ്റ് വിൽപന നടത്തിയ രണ്ട് പേരും അറസ്റ്റിലായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക