എറണാകുളം : നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി കൊച്ചി വൈറ്റില സ്വദേശി ടി പി അജികുമാർ. താര സംഘടന അമ്മയുടെ മുന്‍ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ യുവനടി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് ടി പി അജികുമാർ പരാതിയിൽ ആവശ്യപ്പെടുന്നത്. സിനിമയെ കുറിച്ച് സംസാരിക്കാൻ വിളിച്ച് വരുത്തി പീഡനശ്രമം നടത്തിയെന്നാണ് നടി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
സിദ്ദിഖ് മോശമായി പെരുമാറിയ സമയത്ത് തനിക്ക് പതിനെട്ട് വയസ് പൂർത്തിയായിരുന്നില്ല. പ്ലസ്‌ടു കഴിഞ്ഞയുടനെയായിരുന്നു സംഭവം നടന്നത്. ഇതേ തുടർന്ന് മാനസികമായി തകർന്നു പോയെന്നും മനസിൻ്റെ സമനില തെറ്റിയെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നടിയുടെ ആരോപണത്തിൻ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൻ്റെ പഞ്ചാത്തലത്തിൽ ചലച്ചിത അക്കാദമി ചെയർമാൻ രജിത്തിനെതിരെ ബംഗാളി നടി ഉന്നയിച്ച പീഡന പരാതിയിലും അന്വേഷണം നടത്തണം. തിരുവനന്തപുരത്ത് ഹോട്ടലിൽ പാലേരിമാണിക്യത്തിൻ്റെ ഓഡിഷനെത്തിയപ്പോൾ ശരീരത്തിൽ സ്‌പര്‍ശിച്ചെന്നും കൈ തട്ടിമാറ്റി രക്ഷപ്പെട്ടുവെന്നുമാണ് നടി വെളിപ്പെടുത്തിയത്. ഈ ആരോപണം അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക