കാസർകോട്: ജില്ലയിലെ മുഴുവൻ ബസുകളുടെയും ഇന്ന് ഓടിയത് വയനാടിന് കൈത്താങ്ങ് നല്‍കാന്‍. ഇന്ന് ഒരു ദിവസത്തെ മുഴുവൻ കളക്ഷനും ജീവനക്കാരുടെ വേതനവും അവര്‍ വയനാട്ടിലെ ദുരന്തബാധിതർക്കായി നൽകും. കാസർകോട് ജില്ലയിലെ 350 ലേറെ സ്വകാര്യ ബസുകളാണ് കാരുണ്യ യാത്രയുടെ ഭാഗമായത്.
എൻഎ നെല്ലിക്കുന്ന് എംഎൽഎ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. ടിക്കറ്റ് നല്‍കി ബസ് ചാര്‍ജ് ഈടാക്കുന്ന രീതിയ്ക്ക് പകരമായി ജീവനക്കാര്‍ ബക്കറ്റുമായി യാത്രക്കാരെ സമീപിച്ചു. തങ്ങള്‍ക്ക് ഇഷ്‌ടമുള്ള തുക യാത്രക്കാര്‍ ബക്കറ്റിൽ നിക്ഷേപിച്ചു. വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.
ഇത്തരത്തില്‍ ലഭിക്കുന്ന തുകയോടൊപ്പം തൊഴിലാളികളുടെ വേതനവും വീട് നിര്‍മാണ ഫണ്ടിലേക്ക് നല്‍കും. 35 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇത് സംസ്ഥാന കമ്മറ്റിക്ക് കൈമാറും. തുടർന്ന് ദുരന്തബാധിതർക്ക് 25 വീടുകൾ നിർമ്മിച്ച് നൽകും. 2018 ലെ പ്രളയ സമയത്തും ബസ് തൊഴിലാളികൾ സമാനമായ രീതിയിൽ കാരുണ്യ യാത്ര സംഘടിപ്പിച്ചിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക