ഇടുക്കി : മാങ്കുളം പെരുമ്പന്‍കുത്തില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. മാങ്കുളം തൊണ്ണൂറ്റാറ് സ്വദേശി വിഷ്‌ണു ആണ് മരണപ്പെട്ടത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങവെ മുങ്ങിപ്പോകുകയായിരുന്നു. ഇന്ന് (ഓഗസ്റ്റ് 25) ഉച്ചയോടെയായിരുന്നു അപകടം. യുവാവിന് ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിയെത്തി.
തുടര്‍ന്ന് പുഴയിലെ കയത്തില്‍ മുങ്ങിയ വിഷ്‌ണുവിനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തൊണ്ണൂറ്റാറ് കടത്തോട്ട് വിജയന്‍ സോണിയ ദമ്പതികളുടെ മകനാണ് മരണപ്പെട്ട വിഷ്‌ണു. മനു, മീനു എന്നിവര്‍ സഹോദരങ്ങളാണ്. അടിമാലിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക