ഇടുക്കി: രണ്ട് വയസുകാരന്‍ അബദ്ധത്തില്‍ വിഴുങ്ങിയ നാണയം പുറത്തെടുത്തു. ശാന്തന്‍പാറ സ്വദേശികളായ ദമ്പതികളുടെ ഇളയമകന്‍ വിഴുങ്ങിയ നാണയമാണ് പുറത്തെടുത്തത്. പാല മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്‌ധ സംഘമാണ് നാണയം പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി ജനല്‍പ്പടിയില്‍ ഉണ്ടായിരുന്ന ഒരു രൂപ നാണയം വിഴുങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഛര്‍ദിച്ച കുട്ടിയെ വീടിന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മികച്ച ചികിത്സയ്‌ക്കായി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റി.
പരിശോധനയ്‌ക്ക് വിധേയനാക്കിയ കുട്ടിയുടെ അന്നനാളത്തിന് മുകളില്‍ നാണയം ഉള്ളതായും വിദഗ്‌ധ സംഘം കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിയിലൂടെ നാണയം പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക