Wednesday, 21 August 2024

'വ്യക്തിവൈരാഗ്യം തീർക്കുന്നതല്ല'; ജസ്‌ന തിരോധാന കേസില്‍ മൊഴി നൽകി മുൻ ലോഡ്‌ജ് ജീവനക്കാരി

SHARE


കോട്ടയം: ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് മുൻ ലോഡ്‌ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐയോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോഡ്‌ജ് ഉടമയോടുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതല്ല, ലോഡ്‌ജുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും വൈകിപ്പിച്ചതിൽ കുറ്റബോധമുണ്ടെന്നും ഇവർ പറഞ്ഞു.
ജസ്‌നയെ കാണാതാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലോഡ്‌ജില്‍ വച്ച് ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി ജീവനക്കാരി അവകാശപ്പെട്ടിരുന്നു. രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മുണ്ടക്കയം ഗസ്‌റ്റ് ഹൗസിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
ജസ്‌നയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്‌ജിന്‍റെ ഉടമ ബിജു സേവ്യറിന്‍റെ മൊഴി ഇന്നലെ (ഓഗസ്‌റ്റ് 20) അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ആറ് വർഷങ്ങൾക്ക് മുമ്പാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന ജസ്‌നയെ മുക്കൂട്ടുതറയിൽ നിന്നും കാണാതായത്. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user