ഡൽഹിയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി അച്ഛൻ. തനിക്കെതിരായ പോക്സോ കേസ് പിൻവലിക്കാത്തതിനെ തുടർന്നാണ് ഭാര്യയെയും 16കാരിയായ മകളെയും കൊലപ്പെടുത്തിയത്. ഔട്ടർ ഡൽഹിയിൽ നിന്ന് ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന 40കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് 38കാരിയായ സ്ത്രീയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ മൂർച്ചയേറിയ വസ്തുകൊണ്ട് ഗുരുതര പരുക്കേറ്റിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണത്തിൽ മരിച്ച മകൾ അച്ഛനെതിരെ പരാതി നൽകിയിരുന്നതായും പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിരുന്നതായും കണ്ടെത്തി.
ശനിയാഴ്ച വീട്ടിലെത്തിയ പ്രതി ഭാര്യയോടും മകളോടും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതോടെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക