കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരനാണ് (86) ദുരൂഹ സാഹചര്യത്തിൽമരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയിലാണ് സംഭവം.
ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായിരുന്ന കരുണാകരനെ വീണ് പരിക്കേറ്റ് ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലക്കേറ്റ അടിയാണ് മരണത്തിന് കാരണമായതെന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണെന്ന് വ്യക്തമായത്. സംഭവത്തിൽ സഹ തടവുകാരനായ പാലക്കാട് സ്വദേശി വേലായുധനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. വേലായുധൻ കരുണാകരനെ വാക്കിങ് സ്‌റ്റിക്ക് കൊണ്ട് അടിച്ചതായാണ് സൂചന.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക