Sunday, 18 August 2024

തൊടുപുഴയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാര്‍, വൈദികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

SHARE


ഇടുക്കി: തൊടുപുഴയിലുണ്ടായ മലവെളളപ്പാച്ചിലിൽ കാർ ഒഴുക്കിൽപ്പെട്ടു. ലൂർദ് മാത പള്ളി വികാരി ഫാദർ ജേക്കബ് വാട്ടപ്പിള്ളി സഞ്ചരിച്ച കാറാണ് ഒഴുക്കിൽപ്പെട്ടത്. കാറിന് അകത്തുണ്ടായിരുന്ന വികാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇന്നലെ (ഓഗസ്റ്റ് 16) രാത്രിയാണ് സംഭവം. തൊടുപുഴയിലെ തോടിന് സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരെത്തി വികാരിയെ രക്ഷപ്പെടുത്തുകയും കാര്‍ കരയ്‌ക്കെത്തിക്കുകയും ചെയ്‌തു.
കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മേഖലയില്‍ വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user