തൃശൂർ: സ്വരാജ് റൗണ്ടിന് സമീപത്തെ കടയിലെ ചുവരിലുണ്ടായിരുന്ന ഗ്ലാസ് തകര്‍ന്ന് വീണു കാല്‍നട യാത്രക്കാരന് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷണനാണ് പരിക്കേറ്റത്. ഇന്ന് (ഓഗസ്റ്റ് 15) രാവിലെ സ്വരാജ് റൗണ്ടിലെ മണികണ്‌ഠന്‍ ആലിന് സമീപത്താണ് സംഭവം.
വഴിയരികിലെ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ ഗ്ലാസാണ് തകര്‍ന്ന് വീണത്. ഇതോടെ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഗോപാലകൃഷണന്‍റെ തലയില്‍ പതിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലപ്പഴക്കമാണ് ഗ്ലാസ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള കടകള്‍ ഫയര്‍ ഫോഴ്‌സ് അടപ്പിച്ചു. ഫൂട്‌പാത്തും അടച്ചിട്ടു. അപകടം ഉണ്ടായ പശ്ചാത്തലത്തില്‍ നാളെ (ഓഗസ്റ്റ് 16) നാളെ തൃശൂർ റൗണ്ടിലെ മുഴുവൻ കടകളിലും പരിശോധനയുണ്ടാകും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക