Thursday, 22 August 2024

കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സ്‌കൂട്ടര്‍ നിർത്താതെപോയി, പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍

SHARE


കോഴിക്കോട് : കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സ്‌കൂട്ടര്‍ നിർത്താതെ പോയി. മുക്കം ആലിൻ ചുവടിന് സമീപത്ത് വച്ചാണ് സംഭവം. വ്യാപരിയായ ഭൂപതി മുഹമ്മദിനെയാണ് സ്‌കൂട്ടര്‍ തെറിപ്പിച്ചത്.
അപകടത്തിൽ മുഹമ്മദിന് പരിക്കേറ്റിട്ടുണ്ട്. മുക്കത്ത് വ്യാപാര സ്ഥാപനം നടത്തുകയാണ് മുഹമ്മദ്. റോഡ് മുറിച്ചു കടക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ ഇതുവഴി വന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുഹമ്മദ് റോഡിലേക്ക് തെറിച്ചു വീണെങ്കിലും വാഹനം നിർത്താതെ പോയി.
തുടർന്ന് പരിസരത്തുണ്ടായിരുന്ന മറ്റ് വ്യാപാരികളും നാട്ടുകാരും സ്‌കൂട്ടറിനെ പിന്തുടർന്ന് കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചു. വാരിയെല്ലിന് സാരമായി പരിക്കേറ്റ മുഹമ്മദ് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user