Wednesday, 14 August 2024

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

SHARE


കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഗോതമ്പ് റോഡ് സ്വദേശി ജസീമിന്‍റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ഇന്ന് (ഓഗസ്റ്റ് 14) ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന കാറിൻ്റെ മുന്നില്‍ നിന്നും പുകയുയരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ പുറത്തിറങ്ങി. ഇതോടെ തീ ആളിക്കത്തി. വിവരമറിഞ്ഞ മുക്കം അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user