Sunday, 11 August 2024

കോഴിക്കോട് മോഷണ ശ്രമം; നാല് യുവാക്കൾ അറസ്റ്റില്‍

SHARE


കോഴിക്കോട്: താമരശേരിയില്‍ മോഷണ ശ്രമത്തിനിടെ നാല് യുവാക്കൾ പിടിയില്‍. മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, ബാലുശ്ശേരി സ്വദേശി വീരന്‍, വയനാട് കമ്പളക്കാട് സ്വദേശി അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. താമരശേരി പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പെട്രോളിങ്ങിനിടയിലാണ് മോഷണ സംഘം പിടിയിലായത്.
മലപ്പുറത്ത് നിന്ന് മോഷ്‌ടിച്ച സാധനങ്ങളുമായാണ് ഇവർ കോഴിക്കോടെത്തിയത്. അമ്പായത്തോട് വച്ച് സംശയാസ്‌പദമായ സാഹചര്യത്തിൽ പിക്കപ്പ് വാൻ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ ഓടിച്ചു പോയി.
തുടർന്ന് പൊലീസ് പിന്തുടരുന്നത് കണ്ട് പിക്കപ്പ് വാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാല് പേരെയും തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം നടത്താനാണ് ഇവരെത്തിയതെന്ന് മനസിലായത്. പരിശോധനയിൽ ഇവരുടെ വാഹനത്തില്‍ നിന്നും വെല്‍ഡിങ് മെഷീൻ, പമ്പുസെറ്റുകള്‍, വാഹനങ്ങളുടെ റേഡിയേറ്റര്‍, സ്‌പാനര്‍, സ്ക്രൂഡ്രൈവര്‍ തുടങ്ങിയവ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വണ്ടിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മലപ്പുറത്ത് നിന്നും മോഷ്‌ടിച്ചു കൊണ്ടുവരികയാണെന്ന് വ്യക്തമായത്. പിടിയിലായ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user