Saturday, 10 August 2024

തുമ്പയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

SHARE


തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ തുമ്പയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബിയുടെ മൃതദേഹം രാജീവ് ഗാന്ധി നഗറിനു സമീപം കരയ്ക്കടിയുകയായിരുന്നു. ബുധനാഴ്ചയാണ് സെബാസ്റ്റ്യനെ കാണാതാവുന്നത്.
സെബാസ്റ്റ്യനായി കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്‌മെന്റിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ഇതിനിടെയാണ് മൃതദേഹം ഇന്ന് രാവിലെയോടെ തീരത്ത് അടിഞ്ഞത്.
തുമ്പ രാജീവ് ഗാന്ധി നഗറിനു സമീപം കരയ്ക്കടിഞ്ഞ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിനായി പുറപ്പെടുമ്പോഴായിരുന്നു അപകടം ഉണ്ടാകുന്നത്. ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ നാലു പേര്‍ നീന്തിക്കയറിയെങ്കിലും സെബാസ്റ്റ്യന്‍ തിരച്ചുഴിയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user