കോഴിക്കോട് : മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിലായി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസ കോയയാണ് മുക്കം പൊലീസിൻ്റെ പിടിയിലായത്. ഈ മാസം പതിനെട്ടിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
ലൈംഗികാതിക്രമം നേരിട്ട കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അങ്കണവാടി ടീച്ചർ കുന്ദമംഗലം ഐസിഡിഎസ് ഓഫിസിൽ വിവരമറിയിച്ചു. ഇവിടെ നിന്നും മുക്കം പൊലീസിന് പരാതി കൈമാറുകയായിരുന്നു.
മുക്കം പൊലീസ് ഇൻസ്പെക്‌ടർ ജീവൻ ജോർജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണ സംഘം കുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുത്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ഹംസ കോയയെ തിരിച്ചറിഞ്ഞത്. ഇയാളെ പിന്നീട് കോഴിക്കോട് നിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക