Saturday, 31 August 2024

പാലാ നഗരസഭ കൈമലർത്തുമ്പോൾ, കൈയ്യിൽ നിന്നും പണം മുടക്കി കോൺക്രീറ്റ് ചെയ്യാനുള്ള തീരുമാനവുമായി കൊട്ടാരമറ്റം ബസ് ടെർമിനലിലെ വ്യാപാരികൾ

SHARE


പാലാ: കൊട്ടാര മറ്റത്തെ മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളുടെ പരാതിക്ക് ആകെട്ടിടത്തിൻ്റെ തന്നെ പഴക്കമുണ്ട്. ഷട്ടറുകൾ വാടകയ്ക്ക് എടുത്തവരെല്ലം ഷട്ടറുകൾ തിരിച്ചു കൊടുത്ത് രക്ഷപെടുകയാണ് പതിവ്.
ചുറ്റും മാലിന്യങ്ങളാൽ നിറഞ്ഞ ഇതു പൊലൊരു വാടക കെട്ടിടം പാലായിൽ വേറെയില്ലെന്ന് വ്യാപാരികൾ ഒന്നടങ്കം പറയുന്നു.
രാത്രിയായാൽ മദ്യപരുടെ ശല്യമാണിവിടെ, അന്തിയുറക്കവും പലരും ഇവിടെ തന്നെയാണ്. അതിന് ശേഷം മലമൂത്ര വിസർജനവും നടത്തുന്നത് മൂലം വ്യാപാരികൾ ആകെ കഷ്ട്ടത്തിലാണു്.
വെളുപ്പാൻ കാലം മുതൽ കമിതാക്കൾ വന്നു തുടങ്ങും ,അവരുടെ ലീലാവിലാസങ്ങളാണ് പിന്നവിടെ നടക്കുന്നത്. വ്യാപാരികൾക്ക് പാർക്ക് ചെയ്യാൻ പാർക്കിംഗ് ഏരിയാ യിൽ സ്ഥലമില്ല.പുറമെ നിന്നുള്ള യാത്രക്കാരാണ് ഇതൊക്കെ കൈയ്യടക്കിയിരിക്കുന്നത്. രാവിലെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് ദൂരെ ദിക്കുകളിൽ പോകുന്നവരാണ് അധികവും.
കൊട്ടാരമറ്റം ബസ് ടെർമിനലിൽ പാർക്കിംഗ് ഏരിയായിലേക്ക് പ്രവേശിക്കുന്നിടത്ത് കോൺക്രീറ്റ് തകർന്ന് വാഹനങ്ങൾ കയറ്റുവാൻ ബുദ്ധിമുട്ടുമ്പോൾ ഇത് കോൺക്രീറ്റ് ചെയ്ത് തരണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ട് നഗരസഭ തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ല. അതു കൊണ്ട് തന്നെ വ്യാപാരികൾ സ്വന്തം കാശ് മുടക്കി കോൺക്രീറ്റ് പണികൾ നടത്തുവാനും തീരുമാനിച്ചു.
കൊട്ടാരമറ്റം ബസ് ടെർമിനലിലെ വ്യാപാരികൾ ഇന്ന് ചേർന്ന യോഗത്തിലാണ് കൈയ്യിൽ നിന്നും പണം മുടക്കി കോൺക്രീറ്റ് ചെയ്യുവാൻ തീരുമാനിച്ചത്.യോഗത്തിൽ ബാബു തുരുത്തൻ, ഡോ: ദീപ്തി, ജോസ് പ്രിൻ്റോൺ, സുബിൻ സുന്ദർ രാജ് എസ് എസ് ആർ അസോസിയേറ്റ്സ്, രഞ്ജിത് കെ.എ മെഡിക്കൽ സ്റ്റോർ, സണ്ണി ജോൺ ബേക്കറി, ജെസ്സി മനോജ് ക്രിസ്റ്റിയൻ ഗ്രൂപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user