സ്കൂളുകളിലെ പ്രവർത്തി ദിവസങ്ങൾ 220 ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ചകളും പ്രവർത്തി ദിവസമാക്കാമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശത്തിനെതിരെ ശക്തമായ എതിർപ്പുമായിട്ടാണ് അധ്യാപക സംഘടനകൾ രംഗത്ത് വന്നത്.
ഒരു അധ്യയന വർഷത്തിൽ 200 ദിവസങ്ങൾ പോലും വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കാതെ 365 ദിവസത്തെ ശമ്പളം നമ്മുടെ പൊതു ഖജനാവിൽ നിന്നും കൈപ്പറ്റുന്ന ഒരേയൊരു വിഭാഗമാണ് സർക്കാർ സ്കൂളുകളിലേയും എയ്‌ഡഡ് സ്കൂളുകളിലേയും അദ്ധ്യാപകർ. അവരുടെ പ്രവർത്തി ദിവസങ്ങൾക്ക് ആനുപാതികമായി ശമ്പളം ദിവസക്കൂലി ഇനത്തിൽ കൊടുക്കാൻ തീരുമാനമായാൽ വർഷത്തിൽ 365 ദിവസവും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അദ്ധ്യാപകർ സ്വയമേ മുന്നോട്ടു വരും. കഴിഞ്ഞ പ്രകൃതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാകേണ്ടിയിരുന്ന അദ്ധ്യാപകർ സർക്കാർ ഇറക്കിയ ഉത്തരവ് പോലും കത്തിച്ച് പ്രതിഷേധിച്ച കാര്യം ഇന്നത്തെ സാഹചര്യത്തിൽ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്.
അൺ എയ്‌ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുകൊടുക്കുന്നവരാണ്. അവരുടെ ശമ്പളവും എയ്‌ഡഡ് സ്കൂളുകളിലെയും സർക്കാർ സ്കൂളുകളിലെയും അദ്ധ്യാപകർക്ക് നൽകുന്ന അനുപാതത്തിലാക്കാൻ സർക്കാർ മുൻകൈ എടുക്കണം. നിലവിൽ അൺ എയ്‌ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് അവിടെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളാണ്. അവർക്ക് ഇത് ഒരു അമിതഭാരമാകാതെ, എയ്‌ഡഡ് സ്കൂളുകളിലെയും സർക്കാർ സ്കൂളുകളിലെയും അദ്ധ്യാപകരുടെ ശമ്പളം ഡെയ്‌ലി വേജസിലാക്കാനും അതുവഴി പൊതു ഖജനാവിന് ലഭിക്കുന്ന അധിക തുക അൺ എയ്‌ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മാന്യമായ ശമ്പളം നൽകാനും സർക്കാർ മുൻകൈയെടുക്കണം
സർക്കാർ ഈ നിർദ്ദേശം വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എങ്കിൽ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ അൺ എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകരേയും ചേർത്ത് പൊതുജന പങ്കാളിത്തത്തോടെ ശക്തമായ സമര രംഗത്തേക്ക് വരുമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാപക അഗം ശ്രി. ബിജു എം ജോസഫ്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക