തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നു കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാനൊരുങ്ങി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ. ഫെഫ്‌ക ഉൾപ്പെടെയുള്ള സിനിമ സംഘടനകളുടെ സഹകരണത്തോടെയാകും ഡാറ്റ ബാങ്ക് തയ്യാറാക്കുകയെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുൺ ഇടിവി ഭാരതിനോട് പറഞ്ഞു. വിവിധ സിനിമ സംഘടനകളിൽ അംഗത്വമുള്ളവരെയും ഫിലിം സർട്ടിഫിക്കേഷനെത്തിയ സിനിമകളിലെ സാങ്കേതിക പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കിയും ഇപ്പോഴും മേഖലയിൽ തുടരുന്നവരാണോയെന്ന് പരിശോധിച്ചുമാകും ഡാറ്റ ബാങ്ക് തയ്യാറാക്കുക.
സാങ്കേതിക പ്രവർത്തകർക്ക് മിനിമം വേതനം ഒരുക്കാനുള്ള നീക്കത്തിൻ്റെ ആദ്യ പടിയാണ് ഡാറ്റ ബാങ്കെന്നാണ് സൂചന. നിർമാതകൾക്ക് സാങ്കേതിക സഹായത്തിന് ഈ ഡാറ്റ ബാങ്കുകൾ ഉപകാരപ്രദമാകുമെന്ന് ഷാജി എൻ കരുൺ വ്യക്തമാക്കി. അഭിനേതാക്കൾക്ക് ഉൾപ്പെടെ വേതനത്തിന് ഘടനയുണ്ടാക്കാനും നീക്കമുണ്ട്.
കൊച്ചിയിൽ അടുത്ത മാസം നടക്കുന്ന കോൺക്ലേവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ച് സിനിമ നയം രൂപീകരണം ചർച്ചയാകുമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ മായ ഐഎഫ്എസ് അറിയിച്ചു. സിനിമ നയം തയ്യാറാക്കുന്നതും ഷാജി എൻ കരുൺ അധ്യക്ഷനായ സമിതിയാണ്. കഴിഞ്ഞ ഒരു വർഷമായി ഇതിനായുള്ള ശ്രമങ്ങളിലാണെന്നും ഡയറക്‌ടർ അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക