Sunday, 18 August 2024

വാടകയ്‌ക്കെടുത്ത കാറില്‍ കേരളത്തിലേക്ക് ട്രിപ്പ്; കര്‍ണാടകയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, ഒരാള്‍ മരിച്ചു

SHARE


കാസര്‍കോട്: കര്‍ണാടക സൂറത്ത്കല്ലിലില്‍ നിന്നും റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. സൂറത്കല്‍ എന്‍ഐടിയിലെ അരീബുദ്ദീന്‍ (22) ആണ് മരിച്ചത്.
പെരുതടി അംഗണവാടിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിനടയില്‍പെട്ട വിദ്യാര്‍ഥിയെ പൂടംകല്ലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്നുപേരും പൂടംകല്ല് ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയില്‍ നിന്ന് വാടകക്ക് എടുത്ത കാറുമായാണ് നാലംഗ സംഘം റാണിപുരത്തേക്ക് തിരിച്ചത്. സൂറത്കല്‍ എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് നാലുപേരും.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user