Saturday, 31 August 2024

എംഎസ്‌സി ഡെയ്‌ല എത്തി, വിഴിഞ്ഞം തുറമുഖത്തെത്തുന്ന നാലാമത്തെ കപ്പല്‍

SHARE


തിരുവനന്തപുരം : മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ 'ഡെയ്‌ല' മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തി. ഇന്ന് (30-08-2024) വൈകിട്ട് 6 മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്ത് എത്തിയത്. ഇതോടെ വിഴിഞ്ഞത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയായ എം എസ് സിയുടെ വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പല്‍ കൂടിയാണിത്.
366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിന് 13,988 കണ്ടെയ്‌നര്‍ വഹിക്കാനുള്ള ശേഷിയാണുള്ളത്. മൗറീഷ്യസില്‍ നിന്നും മുംബൈ തുറമുഖത്ത് എത്തിച്ചേർന്ന കപ്പൽ ഇന്നലെയായിരുന്നു വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം എംഎസ്‌സിയുടെ തന്നെ ഫീഡർ കപ്പൽ നാളെ വിഴിഞ്ഞത്ത് എത്തും. തുടർന്ന് മറ്റ് ചെറു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഡെയ്‌ല നാളെ ശ്രീലങ്കയിലേക്ക് പുറപ്പെടും.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user