Sunday, 18 August 2024

ജൂലൈ 30 മുതൽ ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽ മലയിൽ 1.6 ലക്ഷം പേർക്ക്, മൂന്ന് നേരവും KHRA സൗജന്യ ഭക്ഷണം നൽകി, പ്രശസ്തി പത്രവും മെമെന്റോം നൽകി ജില്ലാ കളക്ടർ

SHARE




ജൂലൈ 30 മുതൽ ഉരുൾപൊട്ടൽ ഉണ്ടായ  ചൂരൽ മലയിൽ 1.6 ലക്ഷം പേർക്ക് മൂന്നുനേരവും  സൗജന്യ ഭക്ഷണം നൽകി കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ രാജ്യത്തിന് മാതൃകയായി.


വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തമേഖലയിൽ  ഉരുൾപൊട്ടൽ ഉണ്ടായ അന്നുതന്നെ മറ്റു സ്ഥലങ്ങളിലെ മെമ്പർമാരുടെ ഹോട്ടലുകളിൽ നിന്ന് വെള്ളവും ഭക്ഷണവും എത്തിച്ച് രക്ഷാപ്രവർത്തനളിൽ പങ്കുചേർന്നിരുന്നു.

ജില്ലാ യൂണിറ്റ്  നേതൃത്വം, ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി  സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് ഒരു കമ്മ്യൂണിറ്റി കിച്ചൻ  ആവശ്യമായി വരും എന്ന് മനസ്സിലാക്കി.

 സംസ്ഥാന നേതൃത്വം  ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകുകയും  യാതൊരു ഉപാധിയും ഇല്ലാതെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കേന്ദ്രസംസ്ഥാന സേനകൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും സൗജന്യ ഭക്ഷണം നൽകാമെന്ന്  കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) അറിയിക്കുകയും ചെയ്തു. 

കേരളം കണ്ടതിലേക്കും വെച്ച് വലിയ ദുരന്തങ്ങളിൽ ഒന്നായ വയനാട് ദുരന്തത്തിൽ KHRA യുടെ പ്രവർത്തനങ്ങൾ വലിയ മാതൃക സൃഷ്ടിച്ചു എന്ന് കേന്ദ്ര-സംസ്ഥാന സേനകളും  പ്രശംസിച്ചു പറഞ്ഞു. 

ഒരു ദുരന്തമുഖത്ത് KHRA എന്ന സംഘടനയിലെ മെമ്പർമാർ 
( ഉടമകൾ) തന്നെ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുകയായിരുന്നു എന്നത് വളരെ ശ്രദ്ധേയം തന്നെ.

 സംസ്ഥാന കമ്മിറ്റിയുടെ ആ തീരുമാനം മെമ്പർമാർ ഒറ്റക്കെട്ടായി അംഗീകരിക്കുകയും  വിവിധ ജില്ലകളിൽ നിന്ന്  ഹോട്ടൽ ഉടമകൾ ടേം വെച്ച് കിച്ചനിൽ വന്ന് കിച്ചന്റെ ചുമതല ഏറ്റെടുത്ത്‌ വയനാട് ജില്ലയ്ക്കും, കോഴിക്കോട് ജില്ലയ്ക്കും വേണ്ട സഹായം ചെയ്യുകയായിരുന്നു.



കേരളാ ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് അസോസിയേഷൻ മേപ്പാടി കമ്മ്യൂണിറ്റി കിച്ചൻ നേതൃത്വം നൽകിയ 9 പേർ 
സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനൊപ്പം.



ജൂലൈ 30 മുതൽ പുഞ്ചിരി മറ്റം മുണ്ടക്കൈ ചൂരൽമല എന്നിവിടങ്ങളിൽ ദുരന്തബാധിത പ്രദേശങ്ങളിൽ 162543 പേർക്ക് സംഘടന മൂന്നുനേരം ഭക്ഷണം നൽകി.

 കെ എച്ച് ആർ എ  സമയബന്ധിതമായി നൽകുന്ന സഹായങ്ങളെ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ  അഭിനന്ദിക്കുകയും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സംസ്ഥാന സെക്രട്ടറിയും  കമ്മ്യൂണിറ്റി കിച്ചൻ ഇൻ ചാർജ് ആയ അനീഷ് ബി നായർ, സുഗുണൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുഗുണൻ,വയനാട് ജില്ലാ പ്രസിഡന്റ്  അസ്ലം ബാവ , ജില്ലാ സെക്രട്ടറി സുബൈർ, റഷീദ് ബാംബൂ,മറ്റ് ടീം അംഗങ്ങൾക്കും മെമെന്റോയും പ്രശസ്തിപത്രവും നൽകി ആദരിക്കുകയും  ചെയ്തു.



ദുരന്തബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ഭക്ഷണം നൽകുന്നതിന് അസോസിയേഷൻ അംഗങ്ങൾ പ്രയത്നിക്കുകയാണ് പ്രതിദിനം ശരാശരി 3000 മുതൽ 6000 വരെ ഭക്ഷണ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നു എന്ന് KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ KH ന്യൂസിനോട് പറഞ്ഞു.

 മേപ്പാടി പോളിടെക്നിക് കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ സജ്ജീകരിച്ച് ജില്ലാ കളക്ടറുടെയും, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മേൽനോട്ടത്തിലാണ് ഭക്ഷണ വിതരണം നടന്നത്.

 മേപ്പാടിയിൽ KHRA കമ്മ്യൂണിറ്റി കിച്ചണിൽ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സുബൈദാർ റെജി തോമസ് പതാക ഉയർത്തി

വളരെ കൃത്യതയോടെ നടന്ന ഈ ഓപ്പറേഷനിൽ വിവിധ ഗവൺമെന്റ്  ഡിപ്പാർട്ട്മെന്റുകളിൽ നിന്നും RDO, ഡിഫൻസ്, റവന്യൂ,പോലീസ്, ഫോറസ്റ്റ്, ജില്ലാ ഭരണകൂടം നൽകിയ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ടീം ലീഡർ അനീഷ് ബി നായർ നന്ദി രേഖപ്പെടുത്തുകയും അശ്രാന്ത   പരിശ്രമത്തിന്, ഷെഫുകൾക്കും, മറ്റ് സന്നദ്ധ പ്രവർത്തകരുടെയും  ടീമിന് നന്ദി അറിയിക്കുകയും ചെയ്തു.

 ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിനും പ്രദേശത്ത് സാധാരണ നില പുനസ്ഥാപിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനും KHRA അക്ഷീണം പ്രവർത്തിക്കുമെന്നും  അനീഷ് ബി നായർ മീഡിയോട് പറഞ്ഞു.

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് ഇതിനുള്ള ചെലവുകൾ മുഴുവൻ വഹിച്ചത്.


 






ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user