Sunday, 18 August 2024

കർഷക ദിനത്തിൽ മണ്ണറിഞ്ഞുള്ള കൃഷിയുമായി മാവൂർ പാടം കൂട്ടായ്‌മ; നെൽകൃഷി ഇറക്കിയത് 25 ഏക്കറിൽ

SHARE


കോഴിക്കോട്: വാഴ കൃഷിയായിരുന്നു മാവൂർ പാടത്ത് ഇക്കാലമത്രയും ചെയ്‌തത്. ഓരോ കാലവർഷത്തിലും, കൊടുംചൂടിലും വാഴക്കൃഷി നശിക്കുന്നത് സ്ഥിരമായതോടെ ഇത്തവണ കർഷകർ വാഴക്കൃഷി മാറ്റിപ്പിടിച്ചു. ഈ കർഷക ദിനത്തിൽ മാവൂർ പാടത്ത് പുന്നെല്ലിന്‍റെ മണം ഉയരുകയാണ്.
ഇരുപത്തി അഞ്ച് ഏക്കർ സ്ഥലത്താണ് ഇത്തവണ മാവൂർ പാടം കാർഷിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നെൽകൃഷി ഇറക്കുന്നത്. മൂന്ന് ബാച്ചുകളായി കാർഷിക കൂട്ടായ്‌മയിലെ 25 കർഷകരാണ് നെൽകൃഷിക്ക് മുന്നിട്ടിറങ്ങിയത്. നെൽകൃഷി ഇറക്കുന്നതോടൊപ്പം അമ്പലവയൽ വിത്തുൽപാദന കേന്ദ്രം തയ്യാറാക്കിയ മാലിന്യത്തിലൂടെ ജൈവവളം ഉത്പാദിപ്പിക്കുന്ന പുതിയ രീതി കൂടി മാവൂർ പാടത്തെ നെൽകൃഷിയിടത്തിൽ പരീക്ഷിക്കുന്നുണ്ട്.
ഇതിനുവേണ്ട പിന്തുണ ശുചിത്വ മിഷന്‍റെ നേതൃത്വത്തിലാണ് നൽകുന്നത്. അത്യുൽപാദന ശേഷിയുള്ള മട്ടത്രിവേണിയും കാഞ്ചന ഇനത്തിൽപ്പെട്ട നെൽവിത്തുകളുമാണ് കൃഷിയിറക്കുന്നത്. ഒരു മാസം മുൻപ് പാകിയ വിത്തുകൾ എല്ലാം വിതയ്ക്കാൻ പാകമായി കഴിഞ്ഞു.
വിത്തു വിതയ്ക്കലിന് മാവൂർ പാടം കൂട്ടായ്‌മയിലെ കർഷകരെല്ലാം മാവൂർ പാടത്തെത്തി. കൂടെ പിന്തുണയുമായി മാവൂർ കൃഷിഭവനും മുന്നിൽ നിന്നു. ഇനി നെൽകൃഷിയകന്ന മാവൂർ പാടത്തെ പച്ചപ്പണിയിച്ച് നെൽകൃഷി സമൃദ്ധമാകും.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user