Friday, 16 August 2024

പൈതൃക കർഷക സംഘത്തിന് മികച്ച കൃഷിക്കൂട്ടത്തിനുള്ള 2023-2024 സംസ്ഥാന കർഷക അവാർഡ്

SHARE


പൈതൃക കർഷക സംഘത്തിന് സംസ്ഥാന കർഷക അവാർഡ് 
 ചങ്ങരംകുളം : ഉൽപ്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടത്തിനുള്ള 2023-2024 വർഷത്തെ സംസ്ഥാന കർഷക അവാർഡ് മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ എറവറാംകുന്ന് *പൈതൃക കർഷക സംഘത്തിന്* ലഭിച്ചു. 

50,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. വർഷങ്ങളായി കാർഷിക മേഖലയിൽ സജീവമാണ് യുവാക്കളും, പ്രായമായവരും, വിദ്യാർത്ഥികളും അടങ്ങുന്ന ഈ കൂട്ടായ്മ. പതിനൊന്ന് അംഗങ്ങൾ ആണ് കർഷക കൂട്ടായ്മയിൽ ഉള്ളത്. 

പ്രസിഡണ്ട്. അബ്ബാസ്. എൻ. എം, സെക്രട്ടറി സുഹൈർ എറവറാംകുന്ന്, അംഗങ്ങൾ മൂസ ഇ. എം, സബാഹുസലാം. ഇ എം , ഉബൈദ്.ഇ എം,ഷാഹിർ ഹമീദ്, ഫഹദ്. ഇ. എച്,ആസിഫ്. ഇ. എ, അഷ്‌റഫ്‌ ബിൻ മുഹമ്മദ്‌,അമീറാ സബാഹു, ഷൗക്കത്ത്. ഇ എച്. എന്നിവരാണ് അംഗങ്ങൾ..

8 വർഷമായി പ്രവർത്തിച്ചു വരുന്ന സംഘം 
നെൽ കൃഷി,  കൃത്യതാ  കൃഷി രീതിയിൽ  പച്ചക്കറി കൃഷി, തണ്ണിമത്തൻ, ഷമാം,പപ്പായ,മീൻ കൃഷി,ഇഞ്ചി മഞ്ഞൾ കൃഷി,മുയൽ, കോഴി, പശു, താറാവ്, തേൻ, തുങ്ങിയ വിവിധ കൃഷികളും, മൂല്യ വർധിത ഉലപ്പന്നങ്ങളും കൂട്ടായ്മ ഉലപാതിപ്പിക്കുന്നുണ്ട്..

ഇവരുടെ ഉത്പന്നങ്ങൾ നാട്ടു ചന്തകളിലും ,FPO വിഭണന കേന്ദ്രങ്ങളിലും, ഓൺലൈൻ വഴിയും വിൽപ്പന നടത്തുന്നു..
ട്രൈകോഡർമ കൾച്ചർ ചെയ്ത ജൈവ വളങ്ങളും, മണ്ണിലെ ജൈവാംശം നിലനിർത്തുന്നതിന് ഡൈഞ്ച കൃഷി ചെയ്തു മണ്ണിൽ ചേർക്കുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയുന്നതിന് വേണ്ടി സോളാർ ഫെൻസിംഗ് ഉപയോഗിക്കുന്നു.. കീടശല്യം കുറക്കുന്നതിന് വേണ്ടി സോളാർ ട്രാപ്പ് കെണികൾ സ്ഥാപിക്കുന്നു.  കൂടുതൽ വിളവ് ലഭിക്കുന്നതിനുവേണ്ടി   കൃഷിയിടത്തിൽ തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്നു.


 വിപണന,ഉൽപാദന,  മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, കാർഷിക മേഖലയിലേക്ക് യിലേക്ക് കൂടുതൽ ആളുകളെ ആകർഷിച്ച്   ഉൽപ്പാദനത്തിൽ സ്വയംപര്യപ്തത കൈവരിക്കുക എന്നതാണ് ലക്ഷ്യം 
*ആലങ്കോട് കൃഷിഭവൻ,ബ്ലോക്ക്‌ കൃഷിഭവൻ,SHM പദ്ധതി, ആത്മ,ഫിഷറീസ് വകുപ്പ്, ആലങ്കോട് പഞ്ചായത്ത്‌, പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്*
 തുടങ്ങിയവരുടെ സഹായങ്ങൾ സംഘത്തിന്  ലഭിക്കുന്നു.
 തുടർന്നും കൂടുതൽ ഊർജ്ജസ്വലതയോട് കൂടി മുന്നോട്ടുപോകാനാണ് സംഘത്തിന്റെ തീരുമാനം


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user