Friday, 12 July 2024

VAT രജിസ്ട്രേഷൻ ഉണ്ടായിരുന്ന വ്യാപാരികളുടെ ശ്രദ്ധയ്ക്ക്

SHARE

VAT registration ഉണ്ടായിരുന്ന വ്യാപാരികളുടെ ശ്രദ്ധയ്ക്!!
VAT കാലത്തേ C ഫോമും , ചെക്ക് പോസ്റ്റുകളും  മറന്ന് നമ്മൾ GST യുടെ E Way  ബില്ലും, E ഇൻവോയ്‌സും പഠിച്ചു വരുന്നതേയുള്ളു. ഇതിനിടയിൽ നമ്മളിൽ പലരും മറന്നുപോയ ഒരു കാര്യമുണ്ട്. അത് നമ്മൾ VAT റെജിസ്ട്രേഷൻ എടുത്തപ്പോൾ സെക്യൂരിറ്റി ആയി കൊടുത്ത National  Savings  Certificate ആണ് . ആ സമയത്ത് 5000 മുതൽ 15000 വരേ മൂല്യമുള്ള NSC സെർട്ടിഫിക്കറ്റുകൾ നമ്മൾ അതത് VAT ഓഫീസുകളിൽ സമർപ്പിച്ചിട്ടുണ്ടായിരുന്നു. അതെല്ലാം അവിടെ തന്നെ ഇരുന്നു പൊടി പിടിക്കുകയാണ്. GST നിയമത്തിൽ സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ ആവശ്യമില്ലാത്തതിനാൽ നമുക്ക് അത് തിരിച്ചു മേടിക്കാം. അതിനായി നമ്മളുടെ VAT  ഓഫീസുമായോ, Tax പ്രാക്റ്റീഷണറെയോ  ബന്ധപ്പെടുക. നിക്ഷേപ്പിച്ച തുകയും, തിയതിയും അനുസരിച്ച രൂ. 30,000/- വരെ ലാഭിക്കാം. കച്ചവടം നിർത്തിപ്പോയവർക്കും ഇത് തിരിച്ചു മേടിക്കാം. കേരളത്തിലെ  60,000 വ്യാപാരികളുടെ NSC ഇതുവരെ തിരിച്ചു മേടിച്ചിട്ടില്ല എന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ബാക്കി വ്യാപാരി സുഹൃത്തുക്കളേയും ഇത് അറിയിക്കുക. മിക്ക ചെറുകിട - ഇടത്തരം വ്യാപാരികൾക്കും ഇത് ഒരു ആശ്വാസം ആയിരിക്കും എന്ന്  വിശ്വസിക്കുന്നു.

 

 
SHARE

Author: verified_user