Friday, 26 July 2024

ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെ പാരീസിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്ക് നേരെ ആക്രമണം നടന്നു

SHARE

 

പാരീസ് : ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്ക് പാരീസിന്റെ വിവിധ ഇടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്ക് നേരെ ആക്രമണം പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു അട്ടിമറി ശ്രമമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു.

ശൃംഖലകൾ ആക്രമിക്കപ്പെട്ടത് ഫ്രാൻസിലെ ട്രെയിൻ ഗതാഗതം താറുമാറാക്കി സംഭവത്തിൽ അന്വേഷണം തുടങ്ങി ആക്രമിക്കപ്പെട്ട ട്രെയിൻ ശൃംഖലകൾ ഫാൻസിന്റെ കിഴക്ക് വടക്ക് തെക്കൻ മേഖലകളിലുള്ളവയാണ് സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ പിന്നാലെ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തെന്ന്  ഗവണിങ് ബോഡി അറിയിച്ചു. യാത്രക്കാരോട് യാത്രകൾ മാറ്റിവയ്ക്കാനും അധികൃതർ ആവശ്യപ്പെട്ടു

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user