കോഴിക്കോട് : കർണാടക കാർവാർ അംഗോളക്ക് സമീപം ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സംശയം. ലോറി ഡ്രൈവറെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭ്യമായിട്ടില്ല. ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്.
തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുമായി അവസാനമായി സംസാരിച്ചത് ഇന്നലെ രാവിലെ ഒമ്പതരയ്‌ക്കാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. മുക്കം സ്വദേശിയായ ജിതിൻ്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കാണാതായത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക