Tuesday, 30 July 2024

" പ്രകൃതിയുടെ വികൃതി " ഉരുൾപൊട്ടലിൽ ഭൂപ്രകൃതി തന്നെ മാറി വയനാട്ടിലെ മേപ്പാടിയിൽ വൻ ദുരന്തം

SHARE

 

ഭൂപ്രകൃതി മാറി വയനാട്



 വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു പതിനായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

 പുതുമല ഗ്രാമവാസികൾ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തത്തിൽ ആണ്

ദുരിതാശ്വാസ ക്യാമ്പുകളിൽ താങ്കളുടെ ഉറ്റവരെ തേടിയുള്ള ബന്ധുക്കളുടെ നിലവിളി ശബ്ദം മാത്രം

 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട സഹായവുമായി സംഘടനകൾ

വയനാട് : വയനാട് ജില്ലയിൽ മേപ്പാടിയിൽ മഴയും വെള്ളപ്പൊക്കവും മൂലം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഭൂപ്രകൃതിയുടെ രൂപവും ഭാവവും മാറി

 വയനാട്ടിൽ ആയിരത്തിലധികം പേർ ദുരന്തത്തിൽ.

  കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടൽ മണ്ണിടിച്ചൽ മൂലം മേപ്പാടിയിലെ പുതുമല ഗ്രാമവാസികൾ വലിയ ദുരന്തത്തിൽ ആണ്.
 കൂടുതലും തേയിലത്തോട്ട തൊഴിലാളികളായ ഗ്രാമവാസികളുടെ ജനവാസ കേന്ദ്രം  ഇതേ തുടർന്ന് തകർന്നു

 പുതുമല നിൽക്കുന്ന ചെറിയ കുന്ന്- Men's വലിയ കുന്നുകൾക്കിടയിൽ ഇപ്പോൾ വെറും ചെളിയും വെള്ളവും മാത്രമായിരിക്കുന്നു അത്തരത്തിലുള്ള നാശമാണ് സംഭവിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു

 ഒരു മുസ്ലിം പള്ളിയും രണ്ട് ക്ഷേത്രങ്ങളും തേയിലത്തോട്ടത്തിലെ തൊഴിലാളികൾ താമസിക്കുന്ന നിരവധി വീടുകളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി

 ഉരുൾപൊട്ടൽ ഉണ്ടായതോടെ ആളുകൾ സുരക്ഷിതസ്ഥാനത്തേക്ക് ജീവനും കൊണ്ട് പായുകയായിരുന്നു, അവർക്കെല്ലാം ആദ്യത്തെ അഭയം പ്രാദേശിക ഫോറസ്റ്റ് ഓഫീസ് ആയിരുന്നു ആയിരത്തോളം പേരെ സമീപപ്രദേശങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

മെഡിക്കൽ, ഫയർഫോഴ്സ് റെസ്ക്യൂ ടീം സന്നദ്ധ സംഘടനകൾ ആർ ഡി ഒ,  കളക്ടർ ഇവരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള നീക്കത്തിലാണ് ഗവൺമെന്റ്.

 പ്രദേശത്തിൽ നിന്ന് ഇതുവരെ ഒരു കുട്ടിയുടേതടക്കം 43 മൃതദേഹങ്ങൾ കണ്ടെത്തിയതായിട്ടാണ് രക്ഷാസംഘത്തിൽ നിന്ന്  റിപ്പോർട്ട്, 46 പേരെ കാണാതായതായി  ഉണ്ട്.


 ഗതാഗത മന്ത്രി എ കെ ശശിധരനെയും സംസ്ഥാന തുറമുഖം മന്ത്രി കെ രാമചന്ദ്രനെയും വയനാട്ടിലേക്ക് നിയോഗിച്ചതായിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള അറിയിപ്പ്  മാധ്യമങ്ങൾക്ക് ലഭിച്ചു


260 mm മഴയാണ് വയനാട്ടിൽ പെയ്തതെന്നാണ് റിപ്പോർട്ട്

 ചൂരൻ മലയിൽ  പാലം ഒലിച്ചുപോയി.

KHRA വയനാട് ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തി തൊട്ടടുത്തുള്ള  മറ്റ്  ജില്ലകളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനത്തിനാണ് ഇപ്പോൾ എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി  കെ പി ബാലകൃഷ്ണ പൊതുവാൾ  മീഡിയയെ അറിയിച്ചു 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user