Wednesday, 3 July 2024

കാസർകോട് രണ്ടിടങ്ങളിലായി രണ്ട് പേര്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

SHARE


കാസർകോട്: കാഞ്ഞങ്ങാട് യുവതിയും കൂടെ താമസിച്ചിരുന്നയാളും മരിച്ച നിലയിൽ. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തതായാണ് സൂചന. ചൂരിത്തോട് സ്വദേശി അസൈനാർ ആണ് കാസർകോട് നഗരത്തിലെ ലോഡ്‌ജിൽ തൂങ്ങി മരിച്ചത്.
അസൈനാറുടെ മരണത്തിന് പിന്നാലെ നോർത്ത് കോട്ടച്ചേരിയിലെ വാടക വീട്ടിൽ ഭാര്യ നെല്ലിക്കട്ട സ്വദേശി ഫാത്തിമ(42)യെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ലോഡ്‌ജിൽ റൂമെടുത്ത അസൈനാറെ ഇന്ന് രാവിലെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user