Monday, 15 July 2024

സ്വപ്‌ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് കേസ്: മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാംപ്രതി

SHARE


 തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി നേടി എന്ന സ്വപ്‌ന സുരേഷിന് എതിരായ കേസിൽ ഹർജി നൽകി രണ്ടാം പ്രതി സച്ചിൻ ദാസ്. നിരപരാധിയാണെന്നും കേസിൽ തന്നെ മാപ്പ് സാക്ഷിയാക്കണം എന്നും ആവശ്യപ്പെട്ടാണ് ഇയാൾ ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാമെന്നും സച്ചിൻ ദാസ് ഹർജിയിൽ വ്യക്തമാക്കി.
കോടതി ഹർജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. വിശദമായ വാദം അടുത്ത മാസം 16ന് പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സ്‌പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്‌ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് കേസ്. കൻ്റോൺമെൻ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. 2009 -11 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കി എന്നാണ് രേഖയിൽ പറയുന്നത്. 2017ലാണ് സ്വപ്‌നയ്‌ക്ക് ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് മുഖന സർട്ടിഫിക്കറ്റ് ലഭിച്ചത്. മാസം 3.18 ലക്ഷം രൂപയാണ് സ്‌പേസ് പാർക്ക് സ്വപ്‌നയ്‌ക്ക് നൽകിയിരുന്ന ശമ്പളം. മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കരനാണ് സ്‌പേസ് പാർക്കിൽ സ്വപ്‌നയ്‌ക്ക് ജോലി നൽകിയത് എന്നാണ് ആരോപണം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user