പാലാ: പാലാ നഗരത്തിലെ വാഹനങ്ങൾക്കും ,കാൽ നടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തിയ കേബിളുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ വി.സി പ്രിൻസ് ഉയർത്തിയ ജനകീയ പ്രശ്നത്തിന് പരിഹാരമാവുന്നു.
ഇന്ന് രാവിലെ ചെയർമാൻ ഷാജു വി തുരുത്തൻ നേരിട്ടിടപെട്ട് ജീവനക്കാരേയും കൂട്ടി വന്നാണ്ട് കേബിളുകൾ നീക്കം ചെയ്തത്.കഴിഞ്ഞ ദിവസം നടന്ന നഗരസഭാ യോഗത്തിൽ ഈ പ്രശ്നമുന്നയിച്ച് പ്രതിപക്ഷം ശക്തമായ വാഗ്വാദം നടത്തിയിരുന്നു.
വാഗ്വാദത്തിനൊടുവിൽ അടുത്ത കൗൺസിലിന് മുന്നെ കേബിളുകൾ നീക്കം ചെയ്തിരിക്കുമെന്ന് ഷാജു തുരുത്തൻ ഉറപ്പ് നൽകിയിരുന്നു .അക്കാര്യമാണ് ഇപ്പോൾ പ്രവർത്തികമായിരിക്കുന്നത്.ചെയർമാൻ്റെ നടപടികളെ കൗൺസിലർ വി.സി പ്രിൻസ് സ്ലാഹിച്ചു. വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം.ഇത്തരം നേതാക്കളാണ് പാലായ്ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക