Sunday, 14 July 2024

ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയി:യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് വാഹന സൗകര്യമേർപ്പെടുത്തി റെയിൽവേ

SHARE


ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിൽ വിശദീകരണം തേടി റെയിൽവെ.സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയാണ് ട്രെയിൻ പിന്നീട് നിർത്തിയത്.ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് പയ്യോളിയിൽ നിർത്താതെ പോയത്.സ്റ്റേഷൻ പിന്നിട്ട വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ സ്റ്റേഷൻ ഇല്ലാത്ത ഇരിങ്ങൽ ഭാഗത്ത് ട്രെയിൻ നിർത്തി.
തുടർന്ന് പയ്യോളിയാണെന്ന് കരുതി യാത്രക്കാരിൽ പലരും ഇവിടെ ഇറങ്ങി. മറ്റുള്ളവർ വടകരയിലും ഇറങ്ങി . ദുരിതം നേരിട്ട യാത്രക്കാർ വടകര സ്റ്റേഷനിൽ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാർക്ക് റെയിൽവേ വാഹന സൗകര്യം ഏർപ്പെടുത്തി നൽകി.സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ ആദ്യന്തര അന്വേഷണം തുടങ്ങി. റെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്ത്വത്തിലാണ് അന്വേഷണം .
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user