Tuesday, 23 July 2024

അയൽവാസിയായ ഗൃഹനാഥനെ വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

SHARE


കുറവിലങ്ങാട്: അയൽവാസിയായ ഗൃഹനാഥനെ വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കളത്തൂർ പാപ്പച്ചിപീടിക ഭാഗത്ത് മാമലശ്ശേരിമറ്റത്തിൽ വീട്ടിൽ ബിജു സിറിയക് (44) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം അഞ്ചാം തീയതി ഉച്ചകഴിഞ്ഞ് 2:30 മണിയോടുകൂടി മധ്യവയസ്കന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി കല്ലുകൊണ്ട് മധ്യവയസ്കന്റെ തലയ്ക്ക് ഇടിക്കുകയും, നിലത്തുവീണ ഇയാളെ കല്ലുകൊണ്ട് മുഖത്തും ആക്രമിക്കുകയുമായിരുന്നു.
ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ ഇയാളുടെ ഭാര്യയെയും യുവാവ് ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ബിജു സിറിയകിന് അയൽവാസിയായ ഇവരോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പെരുമ്പാവൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ അജീബ്.ഇ, എ.എസ്.ഐ റോയ് വർഗീസ്, സി.പി.ഓ മാരായ വിനീത് വിജയൻ, അനൂപ് അപ്പുക്കുട്ടൻ, പ്രേംകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user