Wednesday, 10 July 2024

താമരശ്ശേരിയിൽ ബുള്ളറ്റിന്‍റെ ശബ്‌ദത്തെച്ചൊല്ലി മര്‍ദ്ദനം; ബസ് ജീവനക്കാരനെ തല്ലിച്ചതച്ചു;

SHARE


 കോഴിക്കോട്: താമരശ്ശേരിയിൽ പെട്രോൾ പമ്പിൽ വച്ച് ബസ് ജീവനക്കാരന് മർദനമേറ്റതായി പരാതി. കാരാടി പെട്രോൾ പമ്പിൽ വച്ചാണ് സംഭവം. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാതടപ്പിക്കുന്ന ശബ്‌ദത്തോടെ ചീറിപ്പാഞ്ഞ് വന്ന ബുള്ളറ്റ് യാത്രക്കാരനോട് ശബ്‌ദം കുറയ്‌ക്കാൻ ആവശ്യപ്പെട്ടതിനാണ് ബസ് ജീവനക്കാരനായ താമരശ്ശേരി പള്ളിത്തൊടികയിൽ നിസാമുദ്ദീന് മർദ്ദനമേറ്റത്.
ബുള്ളറ്റിലെ യാത്രക്കാരും ഇവർ വിളിച്ചുവരുത്തിയ വരും ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. പരാതിയെ തുടർന്ന് താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user