കാസർകോട് : ദേശീയ പാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ ജൂലൈ 31ന് വൈകിട്ട് ആറ് മുതല്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ ഏഴ് വരെ ഗതാഗതം നിരോധിച്ചതായി കാസര്‍കോട് ജില്ല കലക്‌ടര്‍ കെ ഇമ്പശേഖർ അറിയിച്ചു. അതേ സമയം ജില്ലയിലെ വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്‌മാസ്റ്റര്‍മാര്‍, എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍, പിടിഎ അംഗങ്ങള്‍ എന്നിവര്‍ അതത് സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സുരക്ഷ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യാന്‍ യോഗം ചേരണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്‌ടര്‍ കെ ഇമ്പശേഖര്‍ നിര്‍ദേശിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ഒരാഴ്‌ച കാസര്‍കോട് ജില്ലയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കുകയും ജില്ലയില്‍ വ്യാപകമായി അതി തീവ്ര മഴ ലഭിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമായതിനാലാണ് നിര്‍ദേശം.
വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്‌കൂള്‍ പരിസരത്ത് സമഗ്രമായ പരിശോധന നടത്തണമെന്നും കലക്‌ടര്‍ പറഞ്ഞു.
സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുകയും അപകടങ്ങളുടെ സാധ്യത തിരിച്ചറിയുകയും അവ പരിഹരിക്കുകയും ചെയ്യേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമായ എല്ലാ സുരക്ഷ മുന്‍കരുതലുകളും കൃത്യമായി പാലിക്കുന്നുണ്ടെന്നും, അവ ശരിയായി പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പാക്കേണ്ടതാണ്. സ്‌കൂള്‍ സന്ദര്‍ശിച്ച് സ്വീകരിച്ച നടപടികളും, കണ്ടെത്തിയ അപകട സാധ്യതകളും, നടപടി സ്വീകരിച്ച് പരിഹരിച്ചവയും സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക് സമര്‍പ്പിക്കണം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക