Thursday, 18 July 2024

ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടികളെ തൃശൂരിൽ നിന്ന് കണ്ടെത്തി; തിരികെ ആലുവയിൽ എത്തിച്ചു

SHARE


എറണാകുളം: ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ തൃശൂരിൽ നിന്നും പൊലീസ് കണ്ടെത്തി. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നായിരുന്നു പെൺകുട്ടികളെ കഴിഞ്ഞ ദിവസം രാത്രി കാണാതായത്. 15, 16, 18 വയസ് പ്രായമുളള പെൺകുട്ടികൾ രാത്രി പന്ത്രണ്ടരയോടെ ബാഗുമായി പുറത്തേക്ക് പോകുന്നതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
പുലർച്ചെ നാലരയോടെയാണ് കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലെ അധികൃതർ അറിയുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user