Monday, 1 July 2024

തീവ്രവാദ ബന്ധമുള്ളതായി സംശയം; ബാരാമുള്ളയിൽ ഒരാൾ പിടിയിൽ

SHARE


ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്ന ഒരാളെ സുരക്ഷ സേന പിടികൂടി. സോപൂർ പൊലീസ്, സൈന്യം, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെ (സിആർപിഎഫ്) 179 ബറ്റാലിയൻ എന്നിവയുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റാഫിയാബാദ് സ്വദേശിയായ വഹീദ് ഉൾ സഹൂർ എന്നയാളാണ് പിടിയിലായത്.
ചെക്ക് പോയിന്‍റിൽ പരിശോധനയ്ക്കിടെ ബൊമൈയിൽ നിന്ന് മച്ചിപോറയിലേക്ക് വരികയായിരുന്ന ഒരു വാഹനം ഉദ്യോഗസ്ഥർ തടഞ്ഞു. വാഹനത്തിലെ ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംയുക്ത സേന പ്രതിയെ പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെത്തിയ വാഹനത്തില്‍ നിന്നും രണ്ട് തുർക്കി നിർമ്മിത പിസ്‌റ്റളുകൾ, മൂന്ന് മാഗസിനുകൾ, 41 റൗണ്ട് വെടിയുണ്ടകള്‍, ഒരു സൈലൻസർ, രണ്ട് ചൈന നിർമ്മിത ഗ്രനേഡുകൾ, സ്‌ഫോടകവസ്‌തുക്കൾ നിർമ്മിക്കുന്നതിനുള്ള സാമഗ്രികൾ എന്നിവ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user